death


ചേര്‍ത്തല: ചേർത്തല ടൗണ്‍ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ചേർത്തല മുനിസിപ്പൽ 27-ാം വാർഡിൽ കുറ്റിപ്പുറത്ത് വീട്ടിൽ കെ.വി.വിജയൻ (65) കുഴഞ്ഞു വീണ് മരിച്ചു.ഇന്നലെ രാവിലെ 8.30 ഓടെ വീട്ടിൽ വിറക് പെറുക്കി വെയ്ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.ഹൃദ്രോഗത്തിന് ദീർഘകാലമായി ചികിത്സയിലായിരുന്നു.അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷന്റെ സംസ്ഥാന കമ്മറ്റിയംഗമായിരുന്നു. ഭാര്യ:അനിയമ്മ വിജയൻ (മുൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, ചേർത്തല നഗരസഭ,സ്റ്റാഫ് തുരുത്തിപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്).മക്കൾ:കെ.വി.വിഷ്ണുദാസ് (ചേർത്തല സഹകരണ ക്ഷീര സംഘം കളക്ഷൻഏജന്റ്),കെ.വി.കൃഷ്ണദാസ്(ബിരുദ വിദ്യാർത്ഥി).