ചേർത്തല: ലോക്ക് ഡൗണിൽ അന്നത്തിനു വക തേടി കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന് കീഴിലെ വനിതാ കൂട്ടായ്മയായ വനിതാ സെൽഫി ന്യുജൻ മാസ്​കുകൾ വിപണിയിലിറക്കുന്നു.കഴുകി ഉപയോഗിക്കുവാൻ കഴിയുന്ന കോട്ടൺ മാസ്​ക്കുകൾക്ക് പത്തു രൂപയാണ് വില .ധരിക്കുന്ന വസ്ത്രത്തിനനുസരിച്ച് വിവിധ വർണ്ണങ്ങളിലുള്ള മുഖാവരണം ലഭിക്കും.ആഘോഷ പരിപാടികൾ ഇല്ലാതായതോടെ ഇവർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.
ജോലി ഇല്ലാതെ വീട്ടിലിരുന്നും വരുമാനത്തിനുളള പദ്ധതികൾ ഇവർ ആവിഷ്​കരിച്ചിരുന്നു.ഭക്ഷണ വിതരണവും കരകൗശല വസ്തുക്കളുടെ നിർമ്മാണവുമൊക്കെ പരീക്ഷിച്ചു .ഇപ്പോൾ ആളുകൾക്ക് ഏറെ അത്യാവശ്യമായ മാസ്​ക്കുകളുടെ നിർമ്മാണത്തിലേയ്ക്ക് തിരിയുകയായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് 7907623293.