ഹരിപ്പാട്: തിരുവിതാംകൂർ ദേവസ്വം ബോർഡും ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രം ഉപദേശക സമിതിയും സംയുക്തമായി ക്ഷേത്രത്തിൽ ആരംഭിച്ച ദേവഹരിതം പദ്ധതിയുടെ ഉദ്ഘാടനവും നവീകരിച്ച ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ഓഫീസ് ഉദ്ഘാടനവും ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ജി. ബൈജു നിർവ്വഹിച്ചു. ഹരിപ്പാട് ദേവസ്വം അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ദിലീപ് കുമാർ, ഹരിപ്പാട് ദേവസ്വം ജൂനിയർ സൂപ്രണ്ട് ഹരികുമാർ, അസി. എൻജിനിയർ ഗീതകുമാരി, കേരള ഹരിത മിഷൻ ജില്ല കോഡിനേറ്റർ രാജേഷ്, ഉപദേശക സമിതി പ്രസിഡൻറ് ജി.എസ് ബൈജു, സെക്രട്ടറി കെ.സി ഹനുചന്ദ്രൻ, സമിതി അംഗങ്ങൾ ദേവസ്വം ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.