ആലപ്പുഴ:കണ്ടെയിൻമെന്റ് സോണിലെ അക്ഷയ കേന്ദ്രങ്ങൾക്ക് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകി . സർക്കാരിന്റെ ഹയർസെക്കൻഡറി പ്രവേശന നടപടികൾ ആരംഭിച്ചതിനാലാണ് പുതിയ ഉത്തരവ് .
അക്ഷയ കേന്ദ്രങ്ങളിൽ ഒരുസമയം നാലിലധികം പേർ പ്രവേശിക്കാൻ പാടില്ല. ബ്രേക്ക് ദ ചെയിൻ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം. എത്തുന്നവരുടെ വിവരങ്ങൾ കൃത്യമായി ശേഖരിച്ച് സ്ഥാപനം നടത്തിപ്പുകാർ സൂക്ഷിക്കണം.