s

,
 സമ്പർക്ക രോഗികൾ 34


ആലപ്പുഴ: ഇന്നലെ ഉച്ചവരെയുള്ള കണക്കനുസരിച്ച് അഞ്ച് കുട്ടികളും 16 സ്ത്രീകളും ഉൾപ്പെടെ ജില്ലയിൽ 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 724 ആയി. രണ്ടുപേർ വിദേശത്തു നിന്നും 12 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. അഞ്ച് പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 34 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 20 പേരുടെ പരിശോധന ഫലം നെഗറ്റീവായതോടെ ജില്ലയിൽ 957 പേർ രോഗമുക്തരായി.പള്ളിപ്പാട് മേഖലയിൽ 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുട്ടം,ഹരിപ്പാട് മേഖലയിലും രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്ക പരത്തുന്നു.

# രോഗം സ്ഥിരീകരിച്ചവർ

സൗദിയിൽ നിന്നെത്തിയ രാമങ്കരി സ്വദേശി, വണ്ടാനം സ്വദേശിനി, തെലുങ്കാനയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, തമിഴ്‌നാട്ടിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, രണ്ട് ചെങ്ങന്നൂർ സ്വദേശിനികൾ,കൊല്ലകടവ് സ്വദേശിനി, കർണാടകയിൽ നിന്നെത്തിയ തോട്ടപ്പള്ളി സ്വദേശി, ബുധനൂർ സ്വദേശി, മഹാരാഷ്ട്രയിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശി, ചെങ്ങന്നൂർ സ്വദേശിയായ ആൺകുട്ടി, തെലുങ്കാനയിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശിനി, ബുധനൂർ സ്വദേശിനി, മഹാരാഷ്ട്രയിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശിയായ ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച തുറവൂർ സ്വദേശി, ഹരിപ്പാട് സ്വദേശി, മുട്ടം സ്വദേശി, കായംകുളം സ്വദേശി, പള്ളിപ്പാട് സ്വദേശി, പള്ളിപ്പാട് സ്വദേശിയായ പെൺകുട്ടി, പള്ളിപ്പാട് സ്വദേശി, പായിപ്പാട് സ്വദേശിനി, തൈക്കൽ സ്വദേശി, കടക്കരപ്പള്ളി സ്വദേശിനി, ചന്തിരൂർ സ്വദേശി, കൊല്ലകടവ് സ്വദേശിനി, പൊന്നാട് സ്വദേശിനി, തൈക്കാട്ടുശേരി സ്വദേശിനി, അരൂക്കുറ്റി സ്വദേശി, ആലപ്പുഴ സ്വദേശി, തുറവൂർ സ്വദേശി, പള്ളിപ്പാട് സ്വദേശി

....................................

 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 6890

 ആലപ്പുഴ മെഡി.ആശുപത്രിയിൽ:319

 ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ: 43

 ആലപ്പുഴ ജനറൽ ആശുപത്രിയിൽ: 5

 തുറവൂർ ഗവ.ആശുപത്രിയിൽ: 26

 കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ:226

........................................


# കേസുകൾ 150, അറസ്റ്റ് 173

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇന്നലെ ജില്ലയിൽ 150 കേസുകളിലായി 173 പേരെ അറസ്റ്റുചെയ്തു. 12 വാഹനങ്ങൾ പിടിച്ചെടുത്ത് 16,200 രൂപ ഈടാക്കി. മാസ്‌ക് ധരിക്കാത്തതിന് 141ഉം സാമൂഹിക അകലം പാലിക്കാതിരുന്നതിന് 33ഉം ക്വാറന്റൈൻ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഒന്നും, കണ്ടെയിൻമെന്റ് സോണിൽ വ്യാപാര സ്ഥാപനങ്ങൾ സമയക്രമം പാലിക്കാതിരുന്നതിന് മൂന്നും കണ്ടെയിന്മെന്റ് സോണിലൂടെ യാത്രചെയ്തതിന് 14ഉം നിരോധിത മേഖലയിൽ മത്സ്യവില്പന നടത്തിയതിന് ആറും നിരോധിത മേഖലയിൽ മത്സ്യബന്ധന വള്ളം ഇറക്കിയതിന് അഞ്ചു കേസുകളും രജിസ്റ്റർ ചെയ്തു.