ആ​ല​പ്പു​ഴ: പ്ര​വാ​ച​ക​ന്റെ ത്യാ​ഗ​സ്​മ​ര​ണ​ക​ളു​ണർ​ത്തു​ന്ന ബ​ലി​പ്പെരു​ന്നാ​ൾ ഇന്ന് വിശ്വാസി സമൂഹം പ്രാർത്ഥനാ നിർഭരമായി കൊണ്ടാടും. കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുണ്ട്. പ​ള്ളി​ക​ളി​ലെ പെ​രു​ന്നാൾ നി​സ്​കാ​രംപ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​ഴി​വാ​ക്കി​. മ​റ്റു കേ​ന്ദ്ര​ങ്ങ​ളിൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ന​ട​ത്ത​പ്പെ​ടും.പെ​രു​ന്നാൾ നി​സ്​കാ​രാ​ന​ന്ത​രം പ​ര​സ്​പ​രം ആ​ലിം​ഗ​നം ചെ​യ്​തു​ള്ള സ്‌​നേ​ഹം പ​ങ്ക് വയ്​ക്കൽ ഉ​ണ്ടാ​കി​ല്ല. ബലിപ്പെരുന്നാൾ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കി കളക്ടർ ഉത്തരവിറക്കി.

........................................

 പള്ളികളിലെ പെരുന്നാൾ നമസ്‌കാരത്തിന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുറച്ചു പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ

 ബലിയറുക്കൽ കർമ്മം (ഉളുഹിയ) വീടുകളിൽ മാത്രം നടത്തണം. പരമാവധി അഞ്ചു ആളുകൾ മാത്രമേ പങ്കെടുക്കാവൂ

 പനി, ശ്വാസകോശരോഗങ്ങൾ, മ​റ്റ് രോഗലക്ഷണങ്ങൾ ഉള്ളവർ എന്നിവർ പള്ളിയിലോ വീടുകളിലോ ചടങ്ങുകളിൽ പങ്കെടുക്കാൻ പാടില്ല

 വീടുകളിലോ കൊവിഡ് കെയർ സെന്ററുകളിലോ നിരീക്ഷണത്തിലുള്ളവർ യാതൊരു കാരണവശാലും ക്വാറന്റൈൻ ലംഘിച്ച് ചടങ്ങുകളിൽ പങ്കെടുക്കരുത്

 പള്ളികളിൽ ചടങ്ങിന് എത്തുന്നവരുടെ വിവരങ്ങൾ രജിസ്​റ്ററിൽ രേഖപ്പെടുത്തണം

 പള്ളികളിൽ ബ്രേക്ക് ദി ചെയിൻ സജ്ജീകരണങ്ങൾ ഒരുക്കണം

.......................................

കണ്ടെയിൻമെന്റ് സോണുകളിൽ

 ആരാധനാലയങ്ങൾ തുറക്കരുത്, ഈദ് ഗാഹുകൾ, സമൂഹപ്രാർത്ഥനകൾ പാടില്ല

 വീടുകളിൽ എത്തിച്ച് മാംസവിതരണം പാടില്ല, ഇറച്ചിക്കടകൾ തുറക്കരുത്

 സോണുകളിൽ ഗതാഗത നിയന്ത്റണങ്ങൾ തുടരും