ആലപ്പുഴ: സർക്കാരുകൾക്ക് വൻ നികുതി ചോർച്ച ഉണ്ടാക്കുന്ന ജി.എസ്.ടി. തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ടാക്സ് കൺസൾട്ടന്റ്സ് & പ്രാക്ടീഷ്‌ണേഴ്സ് അസാേസിയേഷൻ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടു യഥാസമയം നികുതി നൽകി പ്രവർത്തിക്കുന്ന സത്യസന്ധരായ വ്യാപാര സമൂഹത്തെയും നികുതി മേഖലയിൽ പ്രവർത്തിക്കുന്ന ടാക്സ് കൺസൾട്ടന്റന്മാർ, പ്രാക്ടീഷണർമാർ ഉൾപ്പെടെയുള്ളവരേയും പൊതു സമൂഹത്തിൽ കളങ്കിതരാക്കുന്ന തട്ടിപ്പ് മാഫിയയെ പുറത്തു കൊണ്ടുവരണം.
അടുത്ത കാലത്തായി സ്വർണ്ണമുൾപ്പെടെയുള്ള കോടിക്കണക്കിന് രൂപയുടെ സാധനങ്ങളിൽ വ്യാപകമായി നികുതി വെട്ടിപ്പ് കണ്ടുപിടിച്ച ഉദ്യോഗസ്ഥരെ യോഗം അഭിനന്ദിച്ചു.
സംസ്ഥാന പ്രസിഡന്റ് എ.എൻ.പുരം ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെ.രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു, ട്രഷറർ ഇ.കെ.ബഷീർ സ്വാഗതം പറഞ്ഞു.