ആലപ്പുഴ: നഗരസഭയുടെ കീഴിൽ ശക്തി ഓഡിറ്റോറിയത്തിൽ ആരംഭിച്ച കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെന്ററിന്റെ ഉദ്ഘാടനം കളക്ടർ എ.അലക്സാണ്ടർ നിർവഹിച്ചു. നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ജ്യോതിമോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. എ.എ.റസാഖ്, ബഷീർ കോയാപറമ്പിൽ, അഡ്വ. ജി.മനോജ് കുമാർ, ബിന്ദു തോമസ്, മുനിസിപ്പൽ സെക്രട്ടറി കെ.കെ.മനോജ്, കക്ഷി നേതാക്കളായ വി.എൻ.വിജയകുമാർ, എ.എം.നൗഫൽ, ആർ.ഹരി, കൗൺസിലർമാരായ ബീന ജോസഫ്, രാജു താന്നിക്കൽ, കെ.ജെ.നിഷാദ്, എം.ആർ.പ്രേം, എം.കെ.നിസാർ കെ.ജെ.പ്രവീൺ, എച്ച്.എം.സി സൂപ്രണ്ട് സിദ്ധാർത്ഥൻ, ഹെൽത്ത് ഓഫീസർ മുഹമ്മദ് ഹബീബ് തുടങ്ങിയർ സംസാരിച്ചു.