ആലപ്പുഴ: ആകാശവാണിയിൽ വാർത്താവതാരകനായിരുന്ന മാവേലിക്കര രാമചന്ദ്രനെ കാണാതായതു സംബന്ധിച്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് 30 ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു
സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവി എന്നിവർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ഉത്തരവിൽ വ്യക്തമാക്കി. തിരോധാനം സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുള്ളതായി പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ജി.സാമുവേൽ കമ്മീഷനെ അറിയിച്ചു.
ഏഴ് വർഷം മുമ്പാണ് മാവേലിക്കര രാമചന്ദ്രനെ കാണാതായത്.