അമ്പലപ്പുഴ:സാഗര സഹകരണ ആശുപത്രിയിൽ കൊവിഡ് ബാധിതനായ ഒരു വൃക്ക രോഗിക്ക് ഡയാലിസിസ് നടത്തേണ്ടി വന്നതു മൂലം ഭാഗികമായി മാത്രം പ്രവർത്തിച്ചു കൊണ്ടിരുന്ന ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം പൂർണ്ണ തോതിൽ പുനരാരംഭിച്ചു .കണ്ടയിൻമെന്റ് മേഖലകളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിൽ നിന്നും വരുന്ന വൃക്കരോഗികൾക്ക് ഡയാലിസിസ് നടത്തുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ എർപ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി സെക്രട്ടറി അറിയിച്ചു