ambala

അമ്പലപ്പുഴ: പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് നേടിയ കുട്ടികളെ സത്യസായി സേവ പുന്നപ്ര യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. സമിതി മുൻ കൺവീനർ ദേവരാജന്റെ മകൾ ദേവദർശനയ്ക്ക് ഉപഹാരം നൽകി . ജില്ല കോ.ഓർഡിനേറ്റർ വി.എസ്. സാബു അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രൊഫ. രാമരാജവർമ്മ മുഖ്യപ്രഭാഷണം നടത്തി. വേണു, ഡോ.. മഞ്ജു ഗോപിനാഥ് എന്നിവർ സംസാരിച്ചു.