മാവേലിക്കര: ജോലിക്കിടെ ഏണിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വെൽഡിംഗ് തൊഴിലാളി മരിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് വിജയഭവനത്തിൽ വിജയകുമാർ (58) ആണ് മരിച്ചത്. കഴിഞ്ഞ 19ന് പത്തിയൂരിലായിരുന്നു അപകടം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിജയകുമാർ 29ന് രാത്രിയോടെയാണ് മരിച്ചത്. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്താകുമാരി, മക്കൾ: അനീഷ്, അഞ്ചു