ആലപ്പുഴ: പി.കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട സാഹചര്യത്തിൽ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആവശ്യപ്പെട്ടു. കോൺഗ്രസ് ഭരണകാലത്ത് പൊലീസ് പ്രതികളാണെന്ന് പറഞ്ഞവരെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കിയ സി.പി.എം എന്തുകൊണ്ട് ഈ സംഭവത്തിൽ പാർട്ടി തല അന്വേഷണം നടത്തിയില്ല. സംഭവുമായി ബന്ധപ്പെട്ട് വി.എസ്.അച്യുതാനന്ദൻ അഭിപ്രായം വ്യക്തമാക്കണമെന്നും ഗോപകുമാർ ആവശ്യപ്പെട്ടു.