ആലപ്പുഴ: തീരദേശത്തെ സംരക്ഷിക്കാൻ അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു ,
കടലാക്രമണവും, കൊവിഡ് മൂലവും ദുരിതത്തിലായ തീരദേശ ജനതയെ വാഗ്ദാനം നൽകി കബളിപ്പിക്കുന്ന ഇടതു,വലതു മുന്നണികൾക്കെതിരെ നാളെ സമരം സംഘടിപ്പിക്കും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസിനു മുന്നിൽ ബി.ജെ.പി നേതാക്കൾ പ്രതിഷേധിക്കും .
ബി.ജെ.പി സംസ്ഥാന, മേഖലാ ,ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന സമരം രാവിലെ 11 ന് ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അറിയിച്ചു .