ആലപ്പുഴ: പി.കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിന്റെ നടത്തിപ്പിലെ വീഴ്ച പരിശോധിക്കണമെന്നും കേസ് പുനരന്വേഷിക്കാൻ സർക്കാർ നപടി സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ പൊലീസിന് മൊഴിനൽകിയത് സി.പി.എം നേതാക്കളും പ്രവർത്തകരുമാണ്. തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടതിന് പിന്നിൽ കേസ് നടത്തിപ്പിലെ വീഴ്ച കാരണമായിട്ടുണ്ട് .കൃഷ്ണപിള്ള സ്മാരകം കത്തിച്ചതാരാണ് എന്ന് കണ്ടുപിടിക്കാൻ സി.പി.എം നേതൃത്വത്തിലുള്ള സർക്കാർ തയ്യാറാകണമെന്നും ലിജു ആവശ്യപ്പെട്ടു.