കായംകുളം: കഴിഞ്ഞ രണ്ട് ദിവസങ്ങളായി പുതിയ കൊവിഡ് രോഗികൾ ഇല്ലാത്ത കായംകുളത്ത് 31 വാർഡുകൾ കണ്ടയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. ആകെയുള്ള 44 വാർഡുകളിൽ ബാക്കി അടുത്ത ഘട്ടത്തിൽ ഒഴിവാക്കും. ഇന്നലെ നടന്ന യോഗത്തിൽ ഇതു സംബന്ധിച്ച് ഡി.എം.ഒ യോട് ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയിരുന്നു.

തീവ്ര മേഖലകളായ ഒന്നു മുതൽ പത്ത് വാർഡുകളും 37, 43,44 വാർഡുകളും ഒഴികെയുള്ളിടമാണ് കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയത്.ബക്രീദ് പ്രമാണിച്ച് ഇറച്ചി മാർക്കറ്റിന് അനുമതി നൽകിയിരുന്നു.

കഴിഞ്ഞ ഒരുമാസക്കാലമായി പട്ടണം അടഞ്ഞു കിടക്കുകയാണ്. ഗോൾഡ്, ഹാർഡ്‌വെയർ, ടെക്സ്റ്റൈൽസ്, മൊബൈൽ, ഹോം അപ്ലൈൻസ് എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം.