ആലപ്പുഴ : എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് 250 കിടക്കകളും 2500 ബെഡ്ഷീറ്റുകളും സംഭാവന ചെയ്തു. മന്ത്രി ജി.സുധാകരന് യൂണിയൻ ജില്ലാ സെക്രട്ടറി എ. എ. ബഷീർ ഇവ കൈമാറി. ജില്ലാ കളക്ടർ എ.അലക്സാണ്ടർ, യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എൽ.മായ,ജില്ലാ പ്രസിഡന്റ് പി.സി.ശ്രീകുമാർ, ട്രഷറർ ബി.സന്തോഷ്,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതാകുമാരി എന്നിവർ പങ്കെടുത്തു.