bjp1

ചാരുംമൂട്: എസ്.എസ്.എൽ.സി- പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ ബി.ജെ.പി-യുവമോർച്ച പാലമേൽ കാവുംമ്പാട് വാർഡ് കമ്മറ്റിയുടെ നേത്യത്വത്തിൽ അനുമോദിച്ചു. ബി.ജെ.പി മണ്ഡലം സെക്രട്ടറി അനിൽ പുന്നയ്ക്കാകുളങ്ങര ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം വാർഡ് ജനറൽ സെക്രട്ടറി രാജീവ് മോനി നിർവ്വഹിച്ചു. പാലമേൽ വടക്ക് ഏരിയാ പ്രസിഡൻ്റ് അജിത്ത് ശ്രീപാദം, പ്രണവ്, പ്രവീൺ, മണ്ണാറവിള സുബാഷ്, ശ്രീരാജ്, ശ്രീലാൽ,അനിൽ ചുരത്തലയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.