അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ 182 ഏക്കർ വരുന്ന കൃഷിക്കോട്ടം പാടശേഖരത്ത് മട വീണു. പടിഞ്ഞാറെ പുറംബണ്ടിൽ മോട്ടോർ തറയോടു ചേർന്ന 20 മീറ്ററോളം ഭാഗമാണ് ഇന്നലെ പുലർച്ചെ മട വീഴ്ചയിൽ തകർന്നത്.വിത കഴിഞ്ഞ പാടശേഖരമാണിത്. പാടശേഖര സമിതി സെക്രട്ടറി എസ്. ശ്രീകുമാർ വിവരമറിയിച്ചതിനെ തുടർന്ന് കർഷകരും സി.പി.എം പ്രവർത്തകരും സ്ഥലത്തെത്തി വേഗത്തിൽ മട കുത്തി പൂർവ്വസ്ഥിതിയിലാക്കി. സി.പി .എം ഏരിയ സെക്രട്ടറി എ .ഓമനക്കുട്ടൻ, അംഗം പി. ലിജിൻ കുമാർ, ആർ. സത്യൻ എന്നിവർ പാടശേഖരം സന്ദർശിച്ചു.