ആലപ്പുഴ: കൊവിഡ് രോഗവ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വട്ടപ്പള്ളി മധുവനം ഹോമിയോ ക്ലിനിക്ക് ആലിശ്ശേരി കുടുംബശ്രീ നഗർ റസിഡന്റ്സ് അസോസിയേഷന് പ്രതിരോധ മരുന്നുകൾ നൽകി.
ഡോ. ശ്രീകാന്ത് മധുവനം, ഡോ. മഞ്ജുശില്പി എന്നിവർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ഇതിഹാസ്, സൻൽകുമാർ എന്നിവർക്ക് 700 പേർക്കുള്ള ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ കൈമാറി. കേന്ദ്ര ആയുഷ് മന്ത്രാലയം അനുശാസിക്കുന്ന ആർസനിക്കം ആൽബം എന്ന മരുന്നാണ് നൽകിയത്.