monkey

മാന്നാർ : നാടുകാണാൻ വാനരനെത്തിയത് നാട്ടുകാർക്ക് കൗതുകമായി. പാണ്ടനാട് പൂപ്പറത്തി കോളനിക്ക് സമീപം ഇന്നലെ വൈകിട്ട് 5.15 ഓടെയാണ് വാനരനെത്തിയത്. നാട്ടുകാർ പലഹാരങ്ങളും, മറ്റും എറിഞ്ഞു കൊടുത്തു. കാക്കകളുടെ ശല്യം അസഹ്യമായപ്പോൾ അടുത്ത പറമ്പിലേക്ക് പോയി.