മാന്നാർ : കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട ചുമട്ടു തൊഴിലാളികൾക്ക് പതിനായിരം രൂപ അടിയന്തര സഹായം നൽകുക, എല്ലാ വിഭാഗം തൊഴിലാളികളെയും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ കാര്യങ്ങൾ ഉന്നയിച്ചു ഭാരതീയ മസ്ദൂർ സംഘ് ദേശീയ തലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മാന്നാർ സ്റ്റോർ ജംഗ്ഷനിൽ നടത്തിയ പരിപാടി ഹെഡ് ലോഡ് മേഖല സെക്രട്ടറി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി അനീഷ്, ബിജു, ഹരികുമാർ, രാമചന്ദ്രൻപിള്ള, വിജു എന്നിവർ നേതൃത്വം നൽകി.