മാന്നാർ : കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും ചെന്നിത്തല തെക്കുംമുറി, കാരിക്കുഴി നങ്കേരി വടക്കേതിൽ ജനാർദ്ദനന്റെ കൃഷി നശിച്ചു. പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി ചെയ്തിരുന്നത്. വിളവെടുപ്പിന് പാകമായ നൂറിലധികം ഏത്തവാഴകളാണ് നശിച്ചത്. ഇരുനൂറോളം വെള്ളരിയും നശിച്ചു.