ചേർത്തല:താലൂക്കിൽ മഴയ്ക്ക് താത്കാലിക ശമനമായെങ്കിലും കടലോര-കായലോര മേഖലകളിലെ 3000ത്തിലധികം വീടുകൾ വെള്ളക്കെട്ടിലാണ്.ഒറ്റമശേരി പള്ളിത്തോട് ഭാഗങ്ങളിൽ രൂപപ്പെട്ട കടൽകയറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മഴയിലും കാറ്റിലുംപെട്ട് 10 വീടുകൾ കൂടി തകർന്നു.അന്ധകാരനഴി,അർത്തുങ്കൽ,ചേന്നവേലി പൊഴികൾ ബുധനാഴ്ച തന്നെ തുറന്നെങ്കിലും കടലിലേക്കു നീരൊഴുക്കു സുഗമമായില്ല.കടൽ മണൽ കയറി വീണ്ടും പൊഴിയടഞ്ഞതിനാൽ വീണ്ടും തുറന്ന് വെള്ളം ഒഴുക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.