ആലപ്പുഴ : കണ്ടെയിൻമെന്റ് സോണുകൾക്ക് പുറത്ത് പ്രവർത്തിക്കുന്ന സമുദ്ര മത്സ്യ -ചെമ്മീൻ സംസ്‌കരണ യൂണിറ്റുകൾ, പീലിംഗ് ഷെഡുകൾ എന്നിവ സാമൂഹിക അകലം ഉറപ്പാക്കി പരമാവധി 25 തൊഴിലാളികളെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിപ്പിക്കാം.
പനി, ശ്വാസതടസം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരെ യാതൊരു കാരണവശാലും ജോലിക്ക് ഉപയോഗിക്കരുത്.

അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങളിലെ തൊഴിലാളികൾ മറ്റുള്ളവരുമായി ഇടകലരുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറയുന്നു.