ചേർത്തല:താലൂക്കിൽ കൊവിഡ് വ്യാപന നിരക്ക് കുറയുന്നു..കടക്കരപ്പള്ളി,ചേർത്തലതെക്ക്,പള്ളിപ്പുറം,പെരുമ്പളം പഞ്ചായത്തുകളിൽ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കടക്കരപ്പള്ളിയിൽ രണ്ടു കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിലും എല്ലാവരുടെയും ഫലം നെഗ​റ്റീവായി.ചേർത്തല തെക്കിൽ മൂന്നുദിവസമായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.എന്നാൽ പാണാവള്ളി പഞ്ചായത്തിൽ ഇന്ന് രോഗംസ്ഥിരീകരിച്ചയാളുടെ ഉറവിടമറിയാത്തത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.കുത്തിയതോട് പഞ്ചായത്തിലെ പറയകാട്ടിൽ ഒരു വീട്ടിലെ അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചു.