ambala

അമ്പലപ്പുഴ : കൂട്ടിന് ആരുമില്ലാതെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുപതോളം രോഗികൾക്ക് ഭക്ഷണം നൽകാൻ സഹായവുമായി നവദമ്പതികൾ. വളഞ്ഞവഴി സ്വദേശി ജിഷാനയും എറണാകുളം സ്വദേശി ആഷിഷുമാണ് ഭക്ഷണവിതരണത്തിനുള്ള തുക ഡി.വൈ.എഫ്.ഐ എരിയ സെക്രട്ടറി പ്രശാന്ത് എസ് .കുട്ടി , അജ്മൽ ഹസൻ എന്നിവർക്ക് കൈമാറിയത്.

ഡി.വൈ.എഫ്.ഐ അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റിയാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഇപ്പോൾ ഭക്ഷണം എത്തിച്ചു നൽകുന്നത്.