അമ്പലപ്പുഴ:പുന്നപ്ര ശാന്തിഭവനിലെ അന്തേവാസികൾക്കു ബലിപ്പെരുന്നാൾ ദിനത്തിൽ മുസ്ളിം ലീഗ് പ്രവർത്തകർ ഭക്ഷണ വിതരണം നടത്തി. ജില്ല ട്രഷറർ കമാൽ എം.മാക്കിയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്രദർ മാത്യു ആൽബിൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി നജ്മൽ ബാബു, പുന്നപ്ര പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി നൗഷാദ് സുൽത്താന, കുഞ്ഞുമോൻ പത്തിൽ, ആരിഫുദ്ദീൻ, നാസർ കാളുതറ, നിസാമുദ്ദീൻ, ഫാറുഖ് കമാൽ എന്നിവർ പങ്കെടുത്തു.