ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ആർ.എസ്.എസ് ബന്ധം ആരോപിക്കുന്ന കോടിയേരി ബാലകൃഷ്ണൻ സ്വയം അപഹാസ്യനാവുകയാണെന്ന് കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.ജയചന്ദ്രൻ പറഞ്ഞു. ഇടത് സർക്കാരിന്റെ അഴിമതികൾ രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവരുന്നതിന്റെ പരിഭ്രാന്തിയാണ് കോടിയേരിക്കെന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് കോൺഗ്രസ് ആര്യാട് മണ്ഡലം കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ആർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.