ആലപ്പുഴ: തീരദേശ ജനതയ്ക്ക് അടിയന്തര സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ പി ജില്ലാ കമ്മറ്റി ജില്ലയിലെ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫിസിന് മുന്നിൽ ഇന്ന് പ്രതിഷേധിക്കും. രാവിലെ 11ന് ഹരിപ്പാട്ട് പ്രതിപക്ഷ നേതാവിന്റെ ഓഫിസിനു മുന്നിൽ ദക്ഷിണമേഖലാ അദ്ധ്യക്ഷൻ കെ.സോമൻ ,അമ്പലപ്പുഴയിൽ മന്ത്രി ജി.സുധാകരന്റെ ഓഫിസിനു മുന്നിൽ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ, ആലപ്പുഴയിൽ മന്ത്രി തോമസ് ഐസക്കിന്റെ ഓഫിസിനു മുന്നിൽ ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ, ചേർത്തലയിൽ മന്ത്രി പി.തിലോത്തമന്റെ ഓഫിസിനു മുന്നിൻ ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളും നിയോജക മണ്ഡലം പ്രസിഡന്റുമാരും പ്രതിഷേധ സമരത്തിൽ പങ്കെടുക്കും.