സമ്പർക്കത്തിലൂടെ ആറ് കുട്ടികൾക്കും 16സ്ത്രീകൾക്കും രോഗബാധ
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 35 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 734ആയി. രോഗം സിരീകരിച്ച മൂന്നുപേർ വിദേശത്തു നിന്നും മൂന്നു പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 29 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതിൽ ആറു കുട്ടികളും 16 സ്ത്രീകളും ഉൾപ്പെടും.
അബുദാബിയിൽ നിന്നും എത്തിയ അർത്തുങ്കൽ, ചെട്ടികുളങ്ങര സ്വദേശികൾ, ദുബായിൽ നിന്നും എത്തിയ ബുധനൂർ സ്വദേശി, തൂത്തുക്കുടിയിൽ നിന്നും എത്തിയ മാവേലിക്കര സ്വദേശിനി, നാഗാലാൻഡിൽ നിന്നുമെത്തിയ മണ്ണഞ്ചേരി സ്വദേശി, കാശ്മീരിൽ നിന്നുമെത്തിയ മാവേലിക്കര സ്വദേശി എന്നിവരാണ് വിദേശത്തു നിന്നും അന്യസംസ്ഥനങ്ങളിൽ നിന്നുമെത്തി രോഗബാധിതരായവർ.
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ.
കൃഷ്ണപുരം സ്വദേശികളായ രണ്ട് ആൺകുട്ടികൾ., മാരാരിക്കുളം വടക്ക് സ്വദേശികളായ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, മാരാരിക്കുളം വടക്ക് സ്വദേശി, അരൂർ സ്വദേശി, മാരാരിക്കുളം വടക്ക് സ്വദേശികളായ ഒരു പെൺകുട്ടിയും ആൺകുട്ടിയും., പള്ളിപ്പുറം സ്വദേശി, മുട്ടം സ്വദേശിനി., മാരാരിക്കുളം വടക്ക് സ്വദേശിനി, ചന്തിരൂർ സ്വദേശിനി, ചെങ്ങന്നൂർ സ്വദേശിനി, പള്ളിപ്പുറം സ്വദേശിനി,ആലപ്പുഴ സ്വദേശിനി, തഴക്കര സ്വദേശി., എരമല്ലൂർ സ്വദേശി, പാണാവള്ളി സ്വദേശിനി, മൂന്ന് ചെട്ടികാട് സ്വദേശിനികൾ, നാല് അരൂർ സ്വദേശികൾ, തൈക്കൽ സ്വദേശിനി, രണ്ട് കടക്കരപ്പള്ളി സ്വദേശികൾ
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 6913
ആലപ്പുഴ മെഡി.ആശുപത്രിയിൽ:316
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ: 47
ആലപ്പുഴ ജനറൽ ആശുപത്രിയിൽ: 1
തുറവൂർ ഗവ.ആശുപത്രിയിൽ: 25
കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ:240
പി.എച്ച്.എം: 48
സി.എൻ.ഇ.ടി:75
ടി.എച്ച് കായംകുളം:1
........................................
കേസുകൾ 76, അറസ്റ്റ് 10
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇന്നലെ ജില്ലയിൽ 76 കേസുകളിലായി 10 പേരെ അറസ്റ്റുചെയ്തു. അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്ത് 40,800 രൂപ പിഴ ഈടാക്കി. മാസ്‌ക് ധരിക്കാത്തതിന് 110ഉം സാമൂഹിക അകലം പാലിക്കാതിരുന്നതിന് 13ഉം ക്വാറന്റൈൻ മാനദണ്ഡങ്ങൾ ലംഘിച്ചതിന് മൂന്നും, കണ്ടെയിൻമെന്റ് സോണിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിൽ സമയക്രമം പാലിക്കാതിരുന്നതിന് രണ്ടും കണ്ടെയിൻമെന്റ് സോണിലൂടെ യാത്രചെയ്തതിന് 28ഉം നിരോധിത മേഖലയിൽ മത്സ്യവില്പന നടത്തിയതിന് 11ഉം നിരോധിത മേഖലയിൽ മത്സ്യബന്ധന വള്ളം ഇറക്കിയതിന് മൂന്നു കേസുകളും രജിസ്റ്റർ ചെയ്തു.