ആലപ്പുഴ: മഴയിലും കാറ്റിലും ജില്ലയിൽ മൂന്ന് വീടുകൾ പൂർണ്ണമായും മൂന്ന് വീടുകൾ ഭാഗികമായും തകർന്നു.1000ത്തോളം വീടുകൾ വെള്ളക്കെട്ടിലായി.
ജില്ലയിലെ ഭൂരിഭാഗം പ്രദേശത്തും ഇന്നലയും കനത്തമഴ അനുഭവപ്പെട്ടു.
ഓണക്കാലം പ്രതീക്ഷിച്ച് ഇറക്കിയ പച്ചക്കറി വിളകൾ ഉൾപ്പെടെ പ്രദേശങ്ങളിലെ കരകൃഷികൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. പമ്പ, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ ഇന്നലെ രാത്രിയോടെ തോട്ടപ്പള്ളി പൊഴിമുറിച്ചു. പൊഴിമുഖം തുറന്നതോടെ കുട്ടനാട്ടിൽ മാത്രം രണ്ടാം കൃഷിയായി 12000ഹെക്ടർ നെൽകൃഷി ഇറക്കിയ കർഷകർആശ്വാസത്തിലാണ്.