ആലപ്പുഴ: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി വഴി 1000കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ 4ന് നിർവഹിക്കും. ഈ പദ്ധതിയിൽ ജില്ലയിൽ നിന്നും തിരഞ്ഞെടുത്തത് തണ്ണീർമുക്കം പഞ്ചായത്തിലെ - മണവേലി-. ചാലിപ്പള്ളി റോഡാണ്. ഉദ്ഘാടന ചടങ്ങിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താനായി വീഡിയോ കോൺഫറൻസിലൂടെ ആലോചന യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി.വേണുഗോപാൽ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ പ്രതിനിധി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.