mannar-police

മാന്നാർ: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മാന്നാറിലെ പൊലീസ് ഉദ്യോഗസ്ഥരെ മാന്നാർ റോട്ടറി ക്ലബബിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. മാസ്കുകൾ, ഓട്ടോമാറ്റിക് സാനിട്ടൈസിങ് മെഷീൻ, തെർമൽ സ്കാനർ എന്നിവ വിതരണം ചെയ്തു. മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ബിനു.സി, എസ് ഐ മഹേഷ്‌, അഡിഷണൽ എസ്.ഐമാരായ വിൽസൺ, അനിൽ, സിവിൽ പൊലീസ് ഓഫീസർ പ്രശാന്ത് ഉണ്ണിത്താൻ എന്നിവരെ ആദരിച്ചു. പൊലീസ് സ്റ്റേഷൻ വളപ്പിൽ നടന്ന ചടങ്ങിൽ ബി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്‌ മുൻ അസിസ്റ്റന്റ് ഗവർണർ അനിൽ എസ് ഉഴത്തിൽ സാധന സാമഗ്രികളുടെ വിതരണം നിർവഹിച്ചു. മുൻ പ്രസിഡന്റ് ഡോക്ടർ വി പ്രകാശ്, സെക്രട്ടറി അരുൺ കുമാർ എന്നിവർ സംസാരി​ച്ചു, ഷഫീക്, ഹാറൂൺ, ഗോപാലകൃഷ്ണപിള്ള, സോമനാഥൻ നായർ, ടൈറ്റസ് കുര്യൻ, അനി കുര്യൻ എന്നിവർ പങ്കെടുത്തു