ബുധനൂര്‍: പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പുഷ്പലത മധുവിനെ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന പ്രമേയം ഐകകണ്ഠേന പാസായതായി നവമാദ്ധ്യമങ്ങളിലും ചില പത്രങ്ങളിലും വന്ന വാര്‍ത്ത അടി​സ്ഥാന രഹി​തമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. വിശ്വംഭരപണിക്കര്‍ അറിയിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കോണ്‍ഗ്രസും ബി.ജെ.പി അംഗങ്ങളും ആവശ്യപ്പെട്ട സംഭവത്തെ തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയാണ് ശ്രമിക്കുന്നതെന്ന് പുഷ്പലത മധു വിശദീകരിച്ചു. പ്രമേയം അവതരിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങള്‍ വാക്കൗട്ട് നടത്തി ധർണ നടത്തി​.
നടക്കാന്‍ പോകുന്ന പഞ്ചായത്ത് തി​രഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടുകൊണ്ടുള്ള കോണ്‍ഗ്രസ്- ബി.ജെ.പി കൂട്ടുകെട്ടാണി​തെന്നും വ്യാജവാര്‍ത്ത കൊടുത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.