പൂച്ചാക്കൽ: കൊവിഡും കാലവർഷം മൂലവും പ്രതിസന്ധിയിലായവർക്ക് കൈത്താങ്ങാകുവാൻ യുവമോർച്ച അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ അരൂരിനൊപ്പം യുവമോർച്ച പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ നിർവഹിച്ചു. പ്രവർത്തകർ സംഭരിക്കുന്ന അവശ്യവസ്തുക്കൾ നാളെ നിയോജക മണ്ഡലം പ്രസിഡന്റ് എം.ജി.ഹരിശങ്കറിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യും.