ആലപ്പുഴ : ഡയാലിസിസ് രോഗികളോട് അനീതിപാടില്ലെന്നും പ്രഖ്യാപിച്ച സഹായങ്ങൾ അടിയന്തരമായി നൽകണമെന്നും ജില്ലാ പഞ്ചായത്ത് യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തന പരിധിയിലുള്ള മുഴുവൻ പഞ്ചായത്തുകളി​ലും കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന രോഗികൾക്കും അവയവ മാറ്റ ശാസ്ത്രക്രിയ നടന്നവർക്കുമായി ജില്ലാ പഞ്ചായത്ത്‌ സഹായം നല്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ സഹായം ലഭ്യമായില്ലെന്ന് അമ്പലപ്പുഴ ഡിവിഷൻ അംഗം എ.ആർ.കണ്ണൻ ജില്ലാ പഞ്ചായത്ത്‌ യോഗത്തിൽ ഉന്നയിച്ചു. അടിയന്തരമായി സഹായം വിതരണം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ജോൺതോമസും,മറ്റ് യു.ഡി.എഫ്.അംഗങ്ങളും ഓൺലൈൻ യോഗത്തിൽ ആവശ്യപ്പെട്ടു.