ആലപ്പുഴ: പാർപ്പിട പദ്ധതിയായ ലൈഫിലേക്ക് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് ഇന്നു മുതൽ ആരംഭിക്കും. വെബ്സൈറ്റ് വിലാസം:

www.life2020.kerala.gov.in . വ്യക്തികൾക്കും ,അക്ഷയ, സ്ഥാപനങ്ങൾക്കും മൊബൈൽ നമ്പറിൽ നിന്ന് അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ വെബ് സൈറ്റിന്റെ ഹോം പേജിൽ കാണാം. അർഹതയില്ലാത്ത അപേക്ഷകൾ പരിശോധനാ സമയത്ത് നിരസിക്കും. കണ്ടൈയിൻമെന്റ്/ ക്ലസ്റ്റർ മേഖല തുടങ്ങിയ സ്ഥലങ്ങളിൽ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ആ മേഖലകളിലുള്ളവർക്ക് കൂടുതൽ സമയം ലഭിച്ചേക്കും.