വള്ളികുന്നം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡി.വൈ.എഫ്.ഐ കൊണ്ടോടിമുകൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ ഭാഗങ്ങളിൽ അണു നശീകരണം നടത്തി. വള്ളികുന്നം സർക്കാർ ആശുപത്രി, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങി വള്ളികുന്നത്തെ ഒട്ടേറെ സ്ഥാപനങ്ങളിലാണ് അണു നശീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വള്ളികുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടറും പഞ്ചായത്ത്‌ കമ്മി​റ്റി ഭാരവാഹികളും മാർഗനിർദ്ദേശം നല്കി.ഡി. വൈ. എഫ്. ഐ. മേഖലാ ജോയിന്റ് സെക്രട്ടറി യു.അനന്തകൃഷ്ണൻ, കൊണ്ടോടിമുകൾ യൂണിറ്റ് സെക്രട്ടറി ഗോകുൽ, പ്രസിഡന്റ് മനു, ട്രഷറർ അനന്തു, രാഹുൽ എന്നിവർ നേതൃത്വം നൽകി..