ചാരുംമൂട് : താമരക്കുളം മണ്ണാരേത്ത് കോളനിക്ക് സമീപത്ത് പ്രവർത്തിച്ച വ്യാജവാറ്റ് കേന്ദ്രത്തിൽ നൂറനാട് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 35 ലിറ്റർ കൊള്ളുന്ന മൂന്ന് കന്നാസുകളിലായി ഒളിപ്പിച്ച്സൂക്ഷിച്ചിരുന്ന 105 ലിറ്റർ കോട കണ്ടെടുത്തു.
ഇവിടെ വ്യാജ വാറ്റ് നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു പ്രിവന്റീവ് ഓഫീസർ അബ്ദുൽ ഷുക്കൂറിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.