ചാരുംമൂട്: റിയാദ് കേന്ദ്രമാക്കി ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയായ താമരക്കുളം പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ദുരിതം പേറുന്ന അസോസിയേഷൻ അംഗങ്ങളുടെ കുടുംബങ്ങൾക്ക് ആശ്വാസമായാണ് ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും പച്ചക്കറികളുമടങ്ങുന്ന കിറ്റുകൾ വീട്ടുകളിൽ എത്തിച്ചു നൽകിയത്. അസോസിയേഷൻ പ്രസിഡന്റ് കമറുദീൻ താമരക്കുളം മുൻ കൺവീനർ ജമാൽ
കന്നുംവീടന് ആദ്യ കിറ്റ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളുമായ, സാബു, രഘു, വിജയൻ , നസീം, കുമാർ, സുധാകരൻ, അനിൽ ,രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.