ചാരുംമൂട് : നൂറനാട് പുലിമേൽ എള്ളുംവിളയിൽ ആർ.വാസുദേവൻ നായർ (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.പുലിമേൽ ജി.എസ്.എം.എൽ.പി.എസ് മാനേജരും പ്രഥമാദ്ധ്യാപകനുമായിരുന്നു.
നൂറനാട് ഗ്രാമപഞ്ചായത്ത് അംഗം, പടനിലം എച്ച്.എസ്.എസ് മാനേജിംഗ് കമ്മറ്റി അംഗം, സി.പി.എം നൂറനാട് വടക്ക് ലോക്കൽ കമ്മറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സരളാദേവി (വള്ളികുന്നം എസ്.എൻ.ഡി.പി സംസ്കൃത ഹൈസ്കൂൾ റിട്ട. അധ്യാപിക). മക്കൾ: ഉണ്ണിക്കൃഷ്ണൻ (അദ്ധ്യാപകൻ, നൂറനാട് പടനിലം എച്ച്.എസ്.എസ് ),ഇ.വി.മിനി (പ്രഥമാദ്ധ്യാപിക, ജി.എസ്.എം എൽ.പി സ്കൂൾ, പുലിമേൽ ), ഇ.വി.മായ (അദ്ധ്യാപിക, അമൃതഎച്ച്.എസ്.എസ് വള്ളികുന്നം).
മരുമക്കൾ: പി.ലേഖ (അദ്ധ്യാപിക, പടനിലംഎച്ച്.എസ്.എസ് ),ബി.ജയപ്രകാശ്,,സജീവ് കുമാർ.സഞ്ചയനം 7ന് രാവിലെ 9 ന്.