photo

ചേർത്തല:ഓൺലൈൻ പഠനത്തിന് അടിസ്ഥാനസൗകര്യം ഇല്ലാത്ത കുട്ടികൾക്ക് കൈത്താങ്ങിനും മുഖ്യമന്ത്റിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്യാനും എസ്.എഫ്‌.ഐ ചേർത്തല ഏരിയ കമ്മി​റ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ലഭിച്ച പണം ഉപയോഗിച്ച് ഏരിയയിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് 11 ടെലിവിഷൻ വാങ്ങി നൽകി. ബാക്കിയുള്ള 25,275 രൂപ മുഖ്യമന്ത്റിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.ടി.വി വിതരണം സി.പി.എം ഏരിയ സെക്രട്ടറി കെ.രാജപ്പൻനായർ നിർവഹിച്ചു. എസ്.എഫ്‌.ഐ ഏരിയ സെക്രട്ടറി വൈഭവ് ചാക്കോ,പ്രസിഡന്റ് അങ്കിത് ശശീന്ദ്രൻ, വിശ്വസാഗർ,ലാൽകൃഷ്ണ,ശിവദേവ് എന്നിവർ പങ്കെടുത്തു.