ഹരിപ്പാട്: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്ക് പിന്തുണയായി എരിക്കാവ് ജയഭാരത് ലൈബ്രറിയുടെ അഭിമുഖ്യത്തിൽ കാന്താരി ഗ്രാമം പദ്ധതി നടപ്പാക്കും. കുമാരപുരം ഗ്രാമ പഞ്ചായത്ത് 8,9 വാർഡുകളിലെ 100 കുടുംബങ്ങൾക്ക് ലൈബ്രറി നേതൃത്വത്തിൽ കാന്താരി തൈകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.സുരേഷ് കുമാർ തൈ വിതരണം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് എം.സത്യപാലൻ അധ്യക്ഷനായി. ജില്ലാ ലൈബ്രറി സെക്രട്ടറി ടി.തിലക രാജ്, സി.എസ് രജ്ഞിത്ത്, ഡി.സുഗേഷ്, ടി.എം ഗോപിനാഥൻ, ആർ.വിജയകുമാർ എന്നിവർ സംസാരിച്ചു.