അരൂർ: കണ്ടെയിൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കിയ അരൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഇന്നലെ പുതിയ 4 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . വാർഡിലെ ഒരു കുടുംബത്തിലെ ആൺകുട്ടിയടക്കം നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത് .ഇവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കണ്ടെയിൻമെന്റ് സോണായ 11, 13 വാർഡുകളിൽ പുതിയ ഓരോ പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.ഇതോടെ സമ്പർക്കത്തിലൂടെയുള്ള കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ഇന്നലെ ആറായി.