ഹരിപ്പാട്: കുമാരപുരം 1449 സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. പഞ്ചായത്തിലെ 2914 ഗുണഭോക്താക്കൾക്കാണ് രണ്ട് മാസത്തെ ക്ഷേമപെൻഷനായ 2600 രുപ വീതം വിതരണം ചെയ്യുന്നത്. ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് എം.സത്യപാലൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.സുരേഷ് കുമാർ, ബാങ്ക് സെക്രട്ടറി ഡി.ശ്രീജിത്ത്, ബ്രാഞ്ച് മാനേജർ പി.ജി.ഗിരീഷ്, സിദ്ധാർത്ഥൻ, സി.മധു, സദാനന്ദൻ, കെ.മനോഹരൻ എന്നിവർ പങ്കെടുത്തു.