ഹരിപ്പാട്: കുമാരപുരത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കർഷക സംഘം നേതാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാരപുരം 1449 സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച സി.കെ.ആർ.പണിക്കരുടെ ഇരുപത്തിമൂന്നാം ചരമവാർഷികം സി.പി.എം കുമാരപുരം തെക്ക് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സത്യപാലൻ ഉദ്ഘാടനം ചെയ്തു. എസ്.സുരേഷ് കുമാർ അദ്ധ്യക്ഷനായി. പി.ഒ.സാബു, ടി.എം ഗോപിനാഥൻ, പി.ജി.ഗിരീഷ്, സി.എസ് രജ്ഞിത്ത്, യു.ബിജു എന്നിവർ സംസാരിച്ചു.