മാവേലിക്കര : കേരള സ്റ്റേറ്റ് എലിഫന്റ് റിസർച്ച് ആൻഡ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 8ന് കണ്ടിയൂർ ക്ഷേത്രാങ്കണത്തിൽ ഗജപൂജയും ആനയൂട്ടും നടത്തും. കഴിഞ്ഞ വർഷങ്ങളിൽ ഒൻപത് ആനകൾ പങ്കെടുത്ത ചടങ്ങിൽ, ഇത്തവണ കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ കണ്ടിയൂർ ക്ഷേത്രത്തിലെ പ്രേംശങ്കർ എന്ന ആന മാത്രമേ പങ്കെടുക്കുകയുള്ളൂ. 20 ആളുകൾ മാത്രമായിരിക്കും പരിപാടിയിൽ പങ്കെടുക്കുക. ചടങ്ങ് ദേവസ്വം ബോർഡ് മെമ്പർ കെ.എസ്.രവി ഉദ്ഘാടനം ചെയ്യും. കൊവിഡ് ഫണ്ടിലേക്കുള്ള സംഭാവന ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ജി.ബൈജു ഏറ്റുവാങ്ങും. മാവേലിക്കര ദേവസ്വം അസി.കമ്മിഷണർ ശ്രീലത, ആർ.ഹരികുമാർ, ഉപദേശക സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. ആനയൂട്ടിന് രക്ഷാധികാരി ഡി.സുരേഷ് കുമാർ, പ്രസിഡന്റ് അരുൺ വി.നാഥ്, സെക്രട്ടറി കെ.ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകും.