ന്യൂഡൽഹി: സുരക്ഷാ സൈനികരുടെ കാവലിൽ സ്വന്തം ഭൂമിയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് ഇന്തോ ടിബറ്റൻ ബോർഡർ ഫോഴ്സ്-ബി.എസ്.എഫ് ഡയറക്‌ടർ ജനറൽ എസ്.എസ്. ദേശ്‌വാൾ പറഞ്ഞു.
രാജ്യത്തിന്റെ വടക്കും കിഴക്കും പടിഞ്ഞാറും അതിർത്തികളിൽ സുരക്ഷാ സേന സജീവമാണ്. അതിനാൽ രാജ്യത്തിന്റെ ഭൂമി സുരക്ഷിതമാണ്. രാജ്യത്തിന്റെ സ്ഥലങ്ങളെല്ലാം നമ്മുടെ കൈവശം തന്നെയാണുള്ളത്. സൈനികർ ഏത് ഭീഷണിയും അതിജീവിച്ച് രാജ്യത്തെ സംരക്ഷിക്കാൻ ശക്തരാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് പെട്ടെന്ന് നീക്കം നടത്താൻ ശേഷിയുള്ള സൈനികരാണ് നമ്മുടേത്. സ്വാതന്ത്ര്യത്തിന് ശേഷം നിരവധി തവണ അവരത് തെളിയിച്ചിട്ടുണ്ട്.