ന്യൂഡൽഹി: ആഗസ്‌റ്റ് ഒന്നിനുള്ളിൽ ന്യൂഡൽഹി ലോധി എസ്‌റ്റേറ്റിലെ സർക്കാർ ബംഗ്ളാവ് ഒഴിയാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാധ്രയ്‌ക്ക് കേന്ദ്ര പാർപ്പിടകാര്യ മന്ത്രാലയത്തിന്റെ നോട്ടീസ്. സർക്കാർ പദവികൾ വഹിക്കാത്ത പ്രിയങ്കയ്‌ക്ക് എസ്.പി.ജി സംരക്ഷണമുള്ള വ്യക്തി എന്ന നിലയിൽ അനുവദിച്ചതാണ് വീട്.
പ്രിയങ്കയ്‌ക്കുള്ള എസ്.പി.ജി സംരക്ഷണം ഒഴിവാക്കിയതിന് പിന്നാലെ ചട്ടങ്ങളിൽ മാറ്റം വരുത്തിയ സർക്കാർ ബംഗ്ളാവിനുള്ള അലോട്ട്മെന്റ് റദ്ദാക്കാൻ നടപടി തുടങ്ങിയിരുന്നു. ഇന്നലെ അലോട്ട്മെന്റ് റദ്ദായെന്നും ഒരു മാസത്തിനുള്ളിൽ വീടൊഴിയണമെന്നും നോട്ടീസിൽ പറയുന്നു. ഒഴിഞ്ഞില്ലെങ്കിൽ പിഴ ഈടാക്കും.
പുതുക്കിയ ചട്ടമനുസരിച്ച് പ്രധാനമന്ത്രിക്കും അടുത്ത ബന്ധുക്കൾക്കും മാത്രമെ എസ്.പി.ജി സംരക്ഷണം ലഭിക്കൂ.